ഇന്ന് ലോക മാനസിക ആരോഗ്യദിനം

56 മില്യൺ ഇന്ത്യക്കാർ അതായത് ജനസംഖ്യയുടെ 4.5% പേര് ഇന്ന് മാനസികസമ്മർദ്ദം അനുഭവിക്കുന്നവർ ആണ്. മറ്റൊരു 38 ബില്യൺ ജനങ്ങൾ ആകാംക്ഷപരമായ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ആണ്. അതായത് മുഴുവൻ ജനസംഖ്യയുടെ 7.5 % ആളുകൾ ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മർദങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നവർ ആണ്. ലോകാരോഗ്യസംഘടന (WHO) കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ആണിത്.

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ചു മാനസിക സമ്മർദ്ദം എന്നത് ഒരു വ്യക്തിയുടെ സ്വഭാവത്തിൽ ഉള്ള ചില സവിശേഷതകൾ ആണ്. നിരാശ തോന്നുക, ജോലി ചെയ്യാൻ ഉള്ള താല്പര്യം കുറയുക അല്ലെങ്കിൽ സംതൃപ്‌തി ഉണ്ടാകാതെ ഇരിക്കുക, കുറ്റബോധം തോന്നുക, ഉറക്കം ഇല്ലായ്മ,ആഹാരത്തോട് ഉള്ള വിരക്തി, ക്ഷീണം തോന്നുക എന്നിവ ആണ്.

നമ്മൾ നമ്മുടെ ജീവിതത്തിൻറെ ഭൂരിഭാഗം സമയവും നമ്മുടെ തൊഴിൽ സ്ഥലത്ത് ഉപയോഗിക്കുന്നവർ ആണ്. അവിടെ ഉണ്ടാകുന്ന അനുഭവങ്ങൾ ആണ് പ്രധാനം ആയും വ്യക്തികളുടെ മാനസിക ആരോഗ്യത്തെ നിർണ്ണയിക്കുന്നത്. കുടുംബപരവും വ്യക്തിപരവും ആയ കാരണങ്ങളും ഒരുപാട് സ്വാധീനം ചെലുത്താറുണ്ട്. ഈ വർഷത്തെ ലോകാരോഗ്യസംഘടനയുടെ പ്രധാന മുദ്രാവാക്യം തന്നെ ” തൊഴിൽ മേഖലയിലെ മാനസിക സമ്മർദവും ” അത് കുറക്കാൻ ഉള്ള വഴികളും ആണ്.

എങ്ങനെ നമ്മൾക്ക് മാനസിക സമ്മർദ്ദം കുറക്കാൻ സാധിക്കും.
ചില വഴികൾ ചുവടെ ചേർക്കുന്നു.

1. ജീവിതത്തിൽ കൃത്യമായ ഒരു അടുക്കും ചിട്ടയും ഉണ്ടാക്കുക.
2. ജീവിതത്തിൽ ലക്ഷ്യങ്ങൾ ഉണ്ടാക്കുക, ആ ലക്ഷ്യത്തിനായി പരിശ്രമിക്കുക.
3. ദിവസവും വ്യായാമം ചെയ്യുക
4. ആരോഗ്യപരമായ ഭക്ഷണക്രമം
5. കൃത്യമായ ഉറക്കം.

നിങ്ങൾക്ക് കാര്യങ്ങൾ തുറന്ന് പറയാൻ ഉള്ള നല്ല സുഹൃത്തുക്കളോ, പങ്കാളിയോ, മാതാപിതാക്കളോ ഉണ്ടായിരിക്കുക.

മഹേഷ് എം.കെ.

തയ്യാറാക്കിയത് : മഹേഷ് എം.കെ.