രഹന ബഷീറിന്റെ ദുബൈയിലെ ഡിസൈനർ സ്റ്റോർ ഉദ്ഘാടനം നടി ഭാവന നിർവ്വഹിച്ചു.

ദുബൈ: ലോകോത്തര വസ്ത്രനിർമ്മാണ മേഖലയിൽ തനതു മുദ്ര പതിപ്പിച്ച തൃശ്ശൂർ കാട്ടൂർ സ്വദേശിനിയും, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫാഷൻ ഡിസൈനറുമായ രഹന ബഷീറിന്റെ ദുബൈ അൽ വാസലിലെ പുതിയ ഡിസൈനർ സ്റ്റോർ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ഭാവന നിർവ്വഹിച്ചു. മുഗൾ, നൈസാം കാലഘട്ടങ്ങളില പാരന്പര്യ വസ്ത്ര രീതികൾ ആധുനിക വസ്ത്രരീതിയുമായി സമന്വയിപ്പിച്ച ഫാഷൻ വസ്ത്രങ്ങളുടെ സമ്മേളനം നമുക്കിവിടെ കാണാനാകും. രഹന ബഷീറിന്റെ കളക്ഷൻസിലെ ഏറ്റവും പുതിയ വസ്ത്രം ധരിച്ചെത്തിയ ഭാവനയുടെ സാന്നിദ്ധ്യം പരിപാടി തികച്ചും വേറിട്ടാതാക്കിമാറ്റി. ഗൾഫുനാടുകളിലെ പ്രഥമ ഡിസൈനർ സ്റ്റോർ സംരംഭം മറ്റു നഗൾഫുനാടുകളിലേക്കും ഉടൻ തന്നെ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും രഹന ബഷീർ വ്യക്തമാക്കി.
‘ആദം ജോൺ’ എന്ന സിനിമക്ക് ശേഷം മലയാളത്തിൽ താൻ പ്രൊജെക്ടുകൾ ഒന്നും തന്നെ ഏറ്റെടുത്തിട്ടില്ല എന്നും, നല്ല പ്രൊജെക്ടുകൾ ഉണ്ടെങ്കിൽ മാത്രമേ മലയാളത്തിൽ അഭിനയിക്കൂ എന്നും ഭാവന വ്യക്തമാക്കി. തന്റെ കരിയരിൽ പ്ലാനിൽ മലയാളത്തിൽ പ്രത്യേകിച്ച് പദ്ധതികളൊന്നുമില്ല എന്നിരിക്കെ അത് എന്തുകൊണ്ടന്നാണെന്നു വിശദമാക്കാൻ ഭാവന തയ്യാറായില്ല. പക്ഷെ താൻ സന്തുഷ്‌ടയാണെന്നും ഇതുവരെ ചെയ്ത പ്രൊജെക്ടുകളിലെല്ലാം സംതൃപ്തയാണെന്നും ഭാവന കൂട്ടിച്ചേർത്തു.