അശ്ലീല സന്ദേശം അയച്ച യുവാവിന് കനത്ത പിഴയിട്ട് അബുദാബി കോടതി

അബുദാബി : സഹപ്രവർത്തകയായ സ്ത്രീക്ക് തുടർച്ചയായി അശ്ലീലസന്ദേശം അയച്ച യുവാവിന് അബുദാബി ക്രിമിനൽ കോടതി കനത്ത പിഴ ശിക്ഷ നൽകി . ഫോൺ ഉടമയായ യുവാവിന്‍റെ അനുമതി ഇല്ലാതെയാണ് ഈയാൾ സഹപ്രവർ‌ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചത്. അമ്പതിനായിരം ദിർഹമാണ് പിഴയായി വിധിച്ചിരിക്കുന്നത്.

ശല്യം സഹിക്കാനാവാതെ യുവതി ഉടൻ തന്നെ അബുദാബി പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് അന്വേഷണത്തിൽ ഫോണിന്‍റെ യഥാർത്ഥ ഉടമയല്ല സന്ദേശം അയച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ഏഷ്യക്കാരനായ യുവാവ് കുറ്റസമ്മതം നടത്തുകയായിരുന്നു.