ഇസ്രായേൽ വിരുദ്ധ നയങ്ങൾ, അമേരിക്ക യുനെസ്കോയിൽ നിന്ന് പിന്മാറി

വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ്‌ യുനെസ്കോ അല്ലെങ്കിൽ യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷനിൽ നിന്ന് അമേരിക്ക പിന്മാറി. സംഘടനയ്ക്ക് ഇസ്രായേൽ വിരുദ്ധനിലപാടെന്ന് ആരോപിച്ചാണ് പിന്മാറ്റം. വ്യാഴാഴ്ച ഔദ്യോഗികമായി യുനസ്കോ വിടുകയാണെന്ന് അമേരിക്ക പ്രഖ്യാപിക്കുകയിരുന്നു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വ്യക്താവ് ഹീതർ നോർട്ടാണ് പിന്മാറ്റം പ്രഖ്യാപിച്ചത്.

1945-ലാണ്‌ ഈ സംഘടന രൂപം കൊണ്ടത്. ദരിദ്രരാജ്യങ്ങളിലും മറ്റും മേല്പ്പറഞ്ഞ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കും പാഠശാലകൾക്കും മറ്റും ധനസഹായം അടക്കമുള്ള സഹായങ്ങൾ നൽകിയാണ്‌ ഈ സംഘടന പ്രവർത്തിക്കുന്നത്.

ശാസ്ത്രമേഖലയിൽ സഹായം നൽകുന്നുണ്ടെങ്കിലും ആയുധനിർമ്മാണം പോലെയുള്ള ലോകസമാധാനത്തിന്‌ ഭീഷണിയുയർത്തുന്ന മേഖലകളിൽ യുനെസ്കോ സഹായം നൽകുന്നില്ല.

യുനെസ്കോയുടേ പ്രവർത്തനങ്ങളിൽ സംതൃപ്തി തോന്നാതെ 1984-ൽ അമേരിക്ക ഈ സംഘടനയിൽ നിന്നും വിട്ടു നിന്നിരുന്നെങ്കിലും പിൽക്കാലത്ത് വീണ്ടും അംഗമായി വന്നതായിരുന്നു.