അരവിന്ദ് കെജ്രിവാളിൻറെ കാർ മോഷ്ടിച്ചു

ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻറെ കാർ മോഷണം പോയി. നീല നിറത്തിലുള്ള വാഗനെർ കാർ ആണ് മോഷ്ടിക്കപ്പെട്ടത്. ഉന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാര്‍ കാണാതായത്. കാർ ദില്ലി സെക്രട്ടറിയേറ്റില്‍ നിര്‍ത്തിയതിട്ടിരുന്ന സമയത്താണ് മോഷണം നടന്നത്. മുഖ്യമന്ത്രിയായതിന് ശേഷം ആഡംബരം ഒഴിവാക്കുന്നതിന് കെജ്‌രിവാള്‍ ഈ കാറാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ തന്നെ ഈ കാർ ഒരു ചർച്ച വിഷയമായ കാർ ആയിരുന്നു. ജനങ്ങൾക്കിടയിൽ താരമായ ഈ വാഗനെർ കാർ ആണ് മോഷ്ടാക്കൾ കൊണ്ടുപോയത്

പക്ഷെ മോഷ്ട്ടിക്ക പെടുന്ന സമയത്ത് കാർ ഉപയോഗിച്ച് കൊണ്ടിരുന്നത് ആം ആദ്മി പാര്‍ട്ടിയുടെ മാധ്യമ കോര്‍ഡിനേറ്റര്‍ വന്ദന സിംഗ് ആണ്. കാര്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ സിംഗ് ഐ.പി എസ്‌റ്റേറ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി