ഭരണം നഷ്ടപ്പെടുമെന്ന ഭയം : ഗുജറാത്തിലെ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നു

ഗുജറാത്തിൽ തോൽ‌വി ഉറപ്പായത് കൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ഹിമാചൽ പ്രദേശില തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോൾ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബർ 18 ന് മുമ്പ് നടത്തുമെന്ന് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. മോദിയുടെ റാലി നടക്കേണ്ടതിന് കേന്ദ്രസർക്കാരുമായി ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒത്തു കളിക്കുകയാണെന്നും ശക്തമായ ആരോപണമുണ്ട്. ഗുജറാത്തിൽ ബി.ജെ.പിക്ക് ജയിക്കാൻ ഒരു തരത്തിലുള്ള പഴുതും ഇല്ലെന്നിരിക്കെ ഇപ്പോൾ കാണിക്കുന്ന ഈ വൈകിപ്പിക്കാൻ തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് വക്താവ് ആരോപിച്ചു.