കോൾഡ്–പ്രസ്ഡ് ‘റോ പ്രസേരി’ ജ്യൂസ് ഇനി ലുലു ഗ്രൂപ്പ് സ്റ്റോറുകളിൽ ലഭ്യം.

ദുബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ​​കോൾഡ്–പ്രസ്ഡ് ജ്യൂസ് കന്പനിയായ റോ പ്രസേരി യുഎഇ റീറ്റെയ്ൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർമാർക്കറ്റുമായി കൈകോർക്കാനൊരുങ്ങുന്നു. 27 വ്യത്യസ്ത രുചികളിലായി തികച്ചും സംശുദ്ധമായ യാതൊരുവിധ രാസവസ്തുക്കളോ, പഞ്ചസാരയോ, രുചി, മണം, നിറം, തുടങ്ങിയവ നിലനിർത്താനുള്ള മറ്റു വസ്തുക്കളോ ചേർക്കാതെ 100 ശതമാനവും പ്രകൃതിദത്തമായ ജ്യൂസുകളാണ് റോ പ്രസേരി വിപണിയിലിറക്കുന്നത്. തികച്ചും ഇന്ത്യയിൽ വിജയം നേടിയ ഉൽപ്പന്നങ്ങളുമായിട്ടാണ് കന്പനി വിദേശത്ത് എത്തുന്നത്. ഇതോടെ ഇന്ത്യ കൂടാതെ, യുഎഇയിലും ഖത്തറിലും കന്പനി സാന്നിദ്ധ്യം അറിയിച്ചു. 21 ദിവസത്തോളം കേടുകൂടാതെ സൂക്ഷിക്കാവുന്ന, നൂറ് ശതമാനവും പ്രകൃതിദത്തമായ ഉൽപ്പന്നമാണിതെന്ന് റോ പ്രസേരി സെയിൽസ് ഡയറക്ടർ ശ്രീജിത് നായർ അഭിപ്രായപ്പെട്ടു. പൂജ്യം മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് ഊഷ്മാവിലാണു ഇവ സൂക്ഷിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014- ൽ അനുജ് രെഖ്യാനാണ് കന്പനി ആരംഭിച്ചത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഉത്പ്പാദനം, സംഭരണം, വിതരണം തുടങ്ങിയവയാണ് ഈ ജ്യൂസുകളുടെ പ്രത്യേകത. ചൂടിന്റെ സാന്നിദ്ധ്യം ഒഴിവാക്കി, സവിശേഷമായ കോൾഡ് പ്രസ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഉത്പ്പാദനം. ഹൈ പ്രഷർ പ്രോസസിങ് വിദ്യയിലൂടെയാണു പാക്കേജിംങ് നടത്തുന്നത്. ഓറഞ്ച്, പൈനാപ്പിൾ, മാതളനാരങ്ങ, മാങ്ങ, ആപ്പിൾ, കരിന്പ് തുടങ്ങിയ വ്യത്യസ്ത ജ്യൂസുകൾ ലഭ്യമാണ്. പാക്കേജ്ഡ് കരിന്പിൻ ജ്യൂസ് വിപണയിൽ ലഭ്യമാക്കുന്ന ലോകത്തിലെ ഏക കന്പനിയാണ് റോ പ്രസേരി.
250 മില്ലി ബോട്ടിലിനു പത്തുദിർഹമാണു വില. ജ്യൂസ് കൂടാതെ, സ്മൂത്തീസ്, ബൂസ്റ്റർ ഷോട്സ് തുടങ്ങിയവയും കന്പനി നിർമ്മിക്കുന്നു. വാങ്ങിയ ഉടൻ കഴിക്കാവുന്ന രീതിയിൽ സൂപ്പും, നട് മിൽക്കും ഉടൻ വിപണിയിൽ ലഭ്യമാക്കാനും കന്പനി ഉദ്ദേശിക്കുന്നുണ്ട്. മികച്ച വിൽപ്പന ശൃംഖലയോടൊപ്പം അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഭരണം, ഗതാഗതം, വിതരണം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് ലുലു ഗ്രൂപ്പുമായുള്ള പങ്കാളിത്തം ഏറെ ഗുണകരമാണെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീജിത് നായർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ലുലു ഗ്രൂപ്പ് റീജനൽ ഡയറക്ടർ ജയിംസ് കെ.വർഗീസ്, റീജനൽ മാനേജർ കെ.പി തന്പാൻ തുടങ്ങിയവർ സംബന്ധിച്ചു.