ബ​ഹി​രാ​കാ​ശ​സ​ഞ്ചാ​രി​യാ​യി അമീറിനൊപ്പം പ്രീയങ്കയും

ര​ണ്ടു വ​ർ​ഷ​മാ​യി പ്രി​യ​ങ്ക​ ചോപ്രയു​ടെ വെ​ള്ളി​ത്തി​ര​യി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​നാ​യി കാ​ത്തി​രി​ക്കു​ന്ന ആ​രാ​ധ​ക​ർ​ക്ക് ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്ന വാ​ർ​ത്തി​യാ​ണ് ബ​ഹി​രാ​കാ​ശ​സ​ഞ്ചാ​രി രാ​കേ​ഷ് ശ​ർ​മ്മ​യു​ടെ ജീ​വി​തം പ​റ​യു​ന്ന സി​നി​മ​യി​ൽ പ്രി​യ​ങ്ക ചോ​പ്ര അ​ഭി​ന​യി​ക്കുന്നത്. നേ​ര​ത്തെ ത​ന്നെ പ്രി​യ​ങ്ക ഈ ​സിനിമയിലുണ്ടാകും എ​ന്ന സംസാരം ഉണ്ടായിരുന്നു.

സിനിമയിൽ ആ​മി​റി​ന്‍റെ ഭാ​ര്യാ ക​ഥാ​പാ​ത്ര​ത്തെ ആ​യി​രി​ക്കും പ്രി​യ​ങ്ക അ​വ​ത​രി​പ്പി​ക്കു​ക എ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ. എ​ന്നാ​ൽ പ്രി​യ​ങ്ക​യും ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യു​ടെ വേ​ഷ​ത്തി​ലാ​യി​രി​ക്കും അ​ഭി​ന​യി​ക്കു​ക എ​ന്നാ​ണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

ആ​ദ്യ​മാ​യാ​ണ് ആ​മി​റും പ്രി​യ​ങ്ക​യും ഒ​രു ചിത്രത്തിൽ ഒ​രു​മി​ച്ച​ഭി​ന​യി​ക്കു​ന്ന​ത്. ഇ​തു ത​ന്നെ​യാ​ണ് പ്രി​യ​ങ്ക​യെ ഈ ​ചി​ത്ര​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​തും. ഇ​തു​വ​രെ ഇ​രു​വ​ർ​ക്കും സിനിമയിൽ ഒ​രു​മി​ക്കാ​ൻ അ​വ​സരം ഒത്തു വ​ന്നി​ട്ടി​ല്ല.
മേ​രി കോ​മി​നു ശേ​ഷം പ്രി​യ​ങ്ക​യു​ടെ ബ​യോ​പി​ക്ക് ആ​ണ് ഈ ​ചി​ത്രം. സ​ല്യൂ​ട്ട് എ​ന്നാ​ണ് ഈ ​ചി​ത്ര​ത്തി​നു താ​ൽ​ക്കാ​ലി​ക​മാ​യി ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. ഇ​തു​കൂ​ടാ​തെ മ​റ്റൊ​രു ബ​യോ​പ്പി​ക്കി​ലും പ്രി​യ​ങ്ക ക​രാ​റൊ​പ്പി​ട്ടു ക​ഴി​ഞ്ഞു. ക​ൽ​പ്പ​ന ചൗ​ള​യു​ടെ ജീ​വി​തം പ്ര​മേ​യ​മാ​ക്കി നി​ർ​മി​ക്കു​ന്ന സിനിമയാണിത്.