5 ഭാഷയിൽ വീണ്ടും ആ കോംബോ വരുകയാണ്

മലയാളികൾ ലാലേട്ടനൊപ്പം ഇപ്പോഴും ചേർത്ത് വെക്കുന്ന സംവിധായകനാണ് പ്രിയദർശൻ. അവസാനമായി ചെയ്ത ഒപ്പം അടക്കം ഹിറ്റ് ആയതോടെ രണ്ടുപേരുടെയും ആ ജോഡി വീണ്ടും ഞെട്ടിച്ചു. ലാലേട്ടൻറെ കരിയറിലെ മികച്ച ചിത്രങ്ങളുടെ കണക്കുകൾ എടുത്താൽ അതിൽ പലതിലും പ്രിയദർശൻറെ കൈയൊപ്പുകൾ കാണാൻ സാധിക്കും. ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു, മൂണ്‍ഷോട്ട് എന്റര്‍ടയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മിക്കുക. അഞ്ച് ഭാഷകളിലായിട്ടായിരിക്കും സിനിമ ഒരുക്കുകയെന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള അറിയിച്ചു. ചിത്രത്തിന്റെ ജോലികള്‍ അടുത്തവര്‍ഷമായിരിക്കും തുടങ്ങുക.

തൻറെ തലവര മാറ്റിയത് ആരാണെന്ന ചോദ്യത്തിന് മോഹന്‍ലാല്‍ എന്നാണ് ഉത്തരമെന്ന് പ്രിയദർശൻ നേരത്തെ ഒരു റേഡിയോ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഇല്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടനുണ്ടാകുമായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഇല്ലാതെ പ്രിയദർശൻ എന്ന സംവിധായകന്‍ ഉണ്ടാകില്ലായിരുന്നു എന്നും പ്രിയദർശൻ പറഞ്ഞു.