അണ്ടർ 17 ലോകകപ്പ്;സ്‌പെയിനും ബ്രസീലും പ്രീക്വാര്‍ട്ടറില്‍

VARAZDIN, CROATIA - MAY 19 : Moha (8) of Spain in action during the UEFA Under-17 European Championship final between Spain and England in Varazdin, Croatia on May 19, 2017. (Photo by Stipe Mayic/Anadolu Agency/Getty Images)

അണ്ടർ 17 ഫിഫ ലോക കപ്പിൽ വമ്പന്മാരായ സ്പെയിനും ബ്രസീലും പ്രീക്വാർട്ടറിൽ കടന്നു.കൊച്ചിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഉത്തരകൊറിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്പെയിൻ പരാജയപ്പെടുത്തിയത്.ഗോവയിൽ നടന്ന ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തിൽ നൈജറിനെ രണ്ട് ഗോളുകൾക്ക് തോൽപിച്ച ബ്രസീലും പ്രീക്വാർട്ടറിൽ നടന്നു.ഗ്രൂപ്പ് ഡി ജേതാക്കളായി 9 പോയിന്റോടെ ബ്രസീലും 6 പോയിന്റോടെ സ്പെയിനും രണ്ടാം റൗണ്ടിൽ കടന്നു.സ്പെയിനിനായി
നാലാം മിനിറ്റില്‍ അറ്റാക്കിംഗ് മിഡ് ഫീല്‍ഡര്‍ മുഹമ്മദ് മൗക്ലിസും, രണ്ടാം പകുതിയില്‍ സെസാര്‍ ഗില്‍ബര്‍ട്ടുമാണ് ഗോളുകൾ നേടിയത്. ബ്രസിലീനായി 32-ാം മിനിറ്റില്‍ ബ്രണ്ണറും 44-ാം മിനിറ്റില്‍ ലിങ്കണുമാണ് ഗോളുകൾ നേടിയത്.