സോളാര്‍ ബോംബിട്ടിട്ടും വേങ്ങരയെ ബാധിച്ചിട്ടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: എൽഡിഎഫ് സോളാര്‍ ബോംബിട്ടിട്ടും വേങ്ങരയ്ക്ക് ബാധിച്ചിട്ടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. വേങ്ങരയിൽ വോട്ടു കുറഞ്ഞതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വേങ്ങരയില്‍ യുഡിഎഫിന് പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാനായില്ല. ലീഗിന്റെ സ്വാധീനമേഖലകളില്‍ പലയിടങ്ങളിലും ഭൂരിപക്ഷത്തില്‍ പകുതിയിലേറെ കുറവുണ്ടായി. 140 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 19757വോട്ടിന്റെ ഭൂരിപക്ഷമാണ് കെ.എന്‍.എ ഖാദറിന് ലഭിച്ചത്.
എന്നാല്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കെഎന്‍എ ഖാദറിന് കിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയ വോട്ടുകള്‍ വ്യക്തിപരമായ വോട്ടുകളാണെന്നുമായിരുന്നു പാണക്കാട് തങ്ങളുടെ പ്രതികരണം.