പ്രതിപക്ഷ നേതാവിന്റെ ഉറപ്പ് പാഴായി : സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അക്രമം, ഹർത്താൽ അനുകൂലികൾ പൊലീസിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്

വയനാട് : രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ കാറ്റില്‍ പറത്തി വയനാട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹര്‍ത്താലിന്റെ മറവില്‍ അഴിഞ്ഞാടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതു. കാര്‍ തടഞ്ഞ് നിര്‍ത്തിയ ശേഷം കുടുംബത്തിനെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇത് തടയാൻ ചെന്ന പൊലീസിനെ ഹർത്താൽ അനുകൂലികൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പൊലീസിന് നേരെ വെല്ലുവിളിയും നടത്തി സംസ്ഥാനത്ത് യു.ഡി.എഫ് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉറപ്പ് നൽകിയിരുന്നു.

ഹര്‍ത്താലിന്റെ മറവില്‍ കോണ്‍ഗ്രസുകാരുടെ അഴിഞ്ഞാട്ടം; പരക്കെ അക്രമവും കയ്യേറ്റവും; പൊലീസിനെതിരെയും കൊലവിളിയും മര്‍ദ്ദനവും; ദൃശ്യങ്ങള്‍ പുറത്ത്

People News 发布于 2017年10月15日

സംസ്ഥാനത്ത് യുഡിഎഫ് നടത്തുന്ന ഹര്‍ത്താലില്‍ പരകക്കെ അക്രമ സംഭവങ്ങള്‍ അരങ്ങേറി. കൊച്ചിയിലും തൃശൂരിലും തിരുവനന്തപുരത്തും കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്നു.
ആര്യനാട്, വട്ടപ്പാറം,പാറശാല, പാളയം എന്നിവിടങ്ങളില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് ആര്യനാട് ഡിപ്പോയിലെ ബസിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ തുറക്കാന്‍ ആഹ്വാനം ചെയ്തിരുന്നെങ്കിലും കടകമ്പോളങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുകയാണ്.