പിഞ്ചുകുഞ്ഞ് മരിക്കാൻ കാരണം 147 കിലോ കാരി

ഫ്ലോറിഡ : 147 കിലോ ഭാരമുള്ള സ്ത്രീ കുഞ്ഞിൻറെ മുകളിൽ കയറി ഇരുന്ന് കുഞ്ഞിന് ദാരുണാന്ത്യം. അറിയാതെ ചെയ്തു പോയ ഒരു തെറ്റിന് കുടുംബത്തിലുള്ള ഒരു സ്ത്രീ 6 വയസുകാരിക്ക് കൊടുത്ത ശിക്ഷയാണ് ഒടുവിൽ കുട്ടിയുടെ മരണത്തിൽ കലാശിച്ചത്. 147 കിലോ ഉള്ള സ്ത്രീ കുട്ടിയുടെ ദേഹത്ത് കയറി ഇരിക്കുകയായിരുന്നു. തുടർന്ന് ശ്വാസ തടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ ആശുപത്രിയിൽ എത്തുക്കുന്നതിനിടയിൽ മരിച്ചു.

കുസൃതി കാണിച്ച കുട്ടിയെ അച്ചടക്കം പഠിപ്പിക്കാനാണ് ആ സ്ത്രീ ഈ നീചപ്രവർത്തി ചെയ്തത്. കുട്ടിയുടെ മുകളിൽ ഇരുന്ന് അൽപ്പസമയത്തിനകം എഴുനേറ്റു അപ്പോഴേക്കും ശ്വാസം നിലച്ചിരുന്നു. ഉടനെ സിപിആർ നൽകി ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

വെറോനിക്ക എന്ന സ്ത്രീ ആണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ പ്രവർത്തി ചെയ്തത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാതാപിതാക്കളുടെ പേരിലും പൊലീസ് കേസെടുത്തു.