സ്‌കൂൾ ബസിൽ കുടുങ്ങിയ എട്ടു വയസ്സുകാരിയെ പൊലീസ് രക്ഷപ്പെടുത്തി

അജ്‌മാൻ: സ്‌കൂൾ ബസിൽ കുടുങ്ങിയ എട്ടു വയസ്സുകാരിയെ അജ്മാന്‍ പൊലീസ് രക്ഷപ്പെടുത്തി. ഏഷ്യൻ പെൺ കുട്ടിയാണ് ബസിൽ കുടുങ്ങിയത്. കുട്ടി ബസിൽ കിടന്നുറങ്ങിപ്പോയെന്നും, കുപിതനായ ഡ്രൈവര്‍ മോശമായി സംസാരിക്കുകയും, ജനലും വാതിലും അടച്ച്‌ പോകുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. എന്നാൽ പെണ്‍കുട്ടിയുടെ വാക്കുകള്‍ ഡ്രൈവര്‍ നിഷേധിക്കുകയായിരുന്നു. പെൺകുട്ടി ബസിൽ ഉറങ്ങിക്കിടക്കുന്നത് താൻ കണ്ടില്ലെന്നും, കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് ഡ്രൈവർ പൊലീസിനോട് പറഞ്ഞത്.