ഷാർജ തെരുവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

എമിറേറ്റിലെ വ്യവസായ മേഖലയിലെ തെരുവിൽ കണ്ടെത്തിയ ഏഷ്യക്കാരന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നു.ഷാർജ പോലീസ് ആണ് മൃതദേഹം കണ്ടെത്തിയത്‌ .ഒരു പേഴ്സണൽ ജീവനക്കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത് .ഫോറൻസിക്സ്, പട്രോൾ ഓഫീസർമാർ, സി.ഐ.ഡി ഓഫീസർമാർ, ദേശീയ ആംബുലൻസസ് എന്നിവരുടെ സംഘം സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹം തെരുവിൽ കിടക്കുന്നത് കണ്ടത്. മരിച്ച ആളിനെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല . പോക്കറ്റിൽ അദ്ദേഹത്തിന്റെ ഫോൺ കണ്ടെത്തി.മറ്റു തിരിച്ചറിയൽ രേഖകൾ ഒന്നും ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.മരണ കാരണം നിർണ്ണയിക്കാൻ ഫോറൻസിക് ലബോറട്ടറിയിൽ മൃതദേഹം കൈമാറി. കേസ് അന്വേഷണം നടക്കുന്നു