മലേഷ്യയെ തരിപ്പണമാക്കി ഇന്ത്യ

ഏഷ്യ കപ്പ് ഹോക്കി മത്സരത്തിൽ മലേഷ്യയെ തകർത്ത ഇന്ത്യൻ മുന്നേറ്റം. രണ്ടിനെതിരെ ആറ് ഗോളിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ നേടിയ അഞ്ചു ഗോളുകളും ഫീല്‍ഡ് ഗോളുകളായിരുന്നു. പതിനഞ്ചാം മിനിട്ടില്‍ ആകാശ്ദീപ് സിംഗിലൂടെയാണ് ഇന്ത്യ സ്കോറിംഗ് തുടങ്ങിയത്. ഇന്ത്യക്ക് വേണ്ടി ഹര്‍മന്‍പ്രീത്, എസ് കെ ഉത്തപ്പ, ഗുര്‍ജന്ത് സിംഗ്, എസ്.വി.സുനില്‍, സര്‍ദാര്‍ സിംഗ് എന്നിവരും ഗോളുകൾ നേടി. റാസി റഹിം, റമദാന്‍ റോസ്‌ലി എന്നിവരാണ് മലേഷ്യക്കുവേണ്ടി ആശ്വാസ ഗോളുകള്‍ നേടിയത്. ടൂര്‍ണമെന്റില്‍ മലേഷ്യയുടെ ആദ്യ തോല്‍വിയാണിത്.

മത്സരത്തില്‍ മലേഷ്യക്ക് എട്ട് പെനല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഒരെണ്ണം മാത്രമേ ഗോളാക്കി മാറ്റാനായുള്ളു.
ഈ ജയത്തോടെ സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ ഒന്നാമതെത്താനും ഇന്ത്യക്കായി. കഴിഞ്ഞ ദിവസം കൊറിയയുമായി ഇന്ത്യ സമനിലയില്‍(1-1) പിരഞ്ഞിരുന്നു. ശനിയാഴ്ച് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും