മൈഥിലി ഇങ്ങനെ ഒരു തിരിച്ചുവരവ് നടത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല

മലയാളസിനിമയെ ഒരു സമയത്ത് പിടിച്ച് കുലുക്കിയ നടിയായിരുന്നു മൈഥിലി. പാലേരി മാണിക്കം എന്ന സിനിമയിലൂടെ ജനഹൃദയങ്ങളിലേക്ക് കേറിക്കൂടിയ മൈഥിലി പിന്നീട് കുറച്ച കാലത്തേക്ക് സിനിമകളിൽ ഒന്നും അഭിനയിച്ചിരുന്നില്ല. മലയാളത്തിലെ മറ്റു ചില നടിമാരെ പോലെ ജീവിതത്തിലേക്ക് ഒതുങ്ങികൂടിയോ എന്ന് ചിന്തിക്കുമ്പോഴാണ് ആരെയും ഞെട്ടിക്കുന്ന ഒരു തിരിച്ചുവരവ് നടത്തി മൈഥിലി വരുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് പ്രിയനന്ദന്റെ പാതിരാക്കാലത്തിലെ ശക്തമായ കഥാപാത്രം ചെയ്ത കൊണ്ടാണ് നടിയുടെ വരവ്.

മൈഥിലിയുടെ സിനിമാ ജീവിതത്തിലെ വഴിത്തിരിവാകും.ഈ സിനിമ എന്നാണ് സിനിമ നിരൂപകർ പറയുന്നത് ചിത്രം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ചിത്രത്തിൻറെ സെൻസറിങ് കഴിഞ്ഞു, യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അതിനിടയിലാണ് ചിത്രം കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഈ സന്തോഷം ഫെയ്‌സ്ബുക്കിലൂടെ പ്രിയദർശനും പങ്കുവെച്ചിട്ടുണ്ട്.