മറ്റു രാജ്യങ്ങൾക്ക് വേണ്ടി കളിക്കാനും ഞാൻ തയ്യാർ – ശ്രീശാന്ത്.

ദുബായ് : വീണ്ടും വിലക്ക് വന്നതോടെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാൻ താൻ തയ്യാറല്ലെന്നും പോരാടാന്‍ തന്നെയാണ് തയ്യാറെടുക്കുന്നതെന്നും, വേണ്ടി വന്നാല്‍ മറ്റു രാജ്യങ്ങളുടെ ജഴ്‌സി അണിയാന്‍ താന്‍ തയ്യാറാണെന്നും ശ്രീശാന്ത് തുറന്നടിച്ചു. ദുബായില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിസിസിഐയേക്കാള്‍ മുകളിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കമ്മിറ്റി (ഐസിസി), തന്നെ വീണ്ടും വിലക്കാനുള്ള ബിസിസിഐയുടെ നടപടിക്കെതിരേ നിയമപരമായി പോരാടുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ഐപിഎൽ ഒത്തുകളി വിവാദത്തിൽ കുടുങ്ങിയ ശ്രീശാന്തിന് ബിസിസിഐ നൽകിയ ആജീവനാന്ത വിലക്ക് ഡിവിഷൻ ബെഞ്ച് ശരി വച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വീണ്ടും വിലക്കി കൊണ്ട് ഉത്തരവിറക്കിയിരുന്നു.