താജ് മഹൽ തകർക്കാതിരിക്കണമെങ്കിൽ മൂന്ന് ക്ഷേത്രങ്ങള്‍ തിരികെ തരണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

താജ്മഹല്‍ ഒരിക്കലും തകര്‍ക്കില്ല, പകരം മുസ്‌ലിം ഭരണത്തിന് കീഴില്‍ തകര്‍ക്കപ്പെട്ട മൂന്ന് ക്ഷേത്രങ്ങള്‍ തിരികെ വേണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി എംപി. അയോധ്യയിലെ രാമക്ഷേത്രം, മഥുരയിലെ കൃഷ്ണ ക്ഷേത്രം, കാശിയിലെ വിശ്വനാഥ ക്ഷേത്രം തുടങ്ങിയവ തിരിച്ചു നല്കണം. ഇവ മൂന്നെണ്ണം പുനരുദ്ധരിച്ചാല്‍ പിന്നെ ബാക്കി നാല്പ്പതിനായിരം ക്ഷേത്രങ്ങളെപ്പറ്റി തങ്ങൾക്ക് ആശങ്കയ്ക്ക് വകയില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടു. താജ്മഹല്‍ നിര്‍മ്മിച്ചത് ജെയ്പൂര്‍ രാജാവില്‍ നിന്നും തട്ടിയെടുത്ത ഭൂമിയിലാണെന്നും അവിടെ ക്ഷേത്രമുണ്ടായിരുന്നതായി തെളിവുണ്ടെന്നും സ്വാമി പറഞ്ഞു. എന്നാല്‍ താജ്മഹല്‍ ഒരിക്കലും തകര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താജ്മഹല്‍ നിര്‍മ്മിച്ചത് രാജ്യദ്രോഹികളാണെന്ന് ബി.ജെ.പി നേതാവ് സംഗീത് സോം പ്രഖ്യാപിച്ചതോടെയാണ് വിവാദം വീണ്ടും തലപൊക്കിയത്.