തൃശ്ശൂർ സ്വദേശിനിക്ക് ജോലി വാഗ്‌ദാനം നൽകി വിദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ചു

തൃശ്ശൂർ ഓലൂർ സ്വദേശിനിയെ വിദേശത്ത് ജോലി വാഗ്‌ദാനം നൽകി കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. പീഡന ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുന്നുണ്ടെന്നും യുവതി പറയുന്നു. വാടാനപ്പിള്ളി സ്വദേശിക്കെതിരെ യുവതി തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

രണ്ട് വർഷം മുൻപാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. വിദേശത്ത് ജോലി ശരിയാക്കാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം ചെയ്ത് യുവതിയെ തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി കമറുദ്ദീന്‍ വിദേശത്തേക്ക് കൊണ്ടുപോകുന്നത്. ഖത്തറിലെത്തിയ ശേഷം വിവാഹം ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കിലും കുറച്ച് കാലം ഒരുമിച്ച് കഴിഞ്ഞ ശേഷം ഇയാള്‍ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. നാട്ടില്‍ വെച്ചും വിദേശത്ത് വെച്ചും കമറുദ്ദീന്‍ പീഡിപ്പിച്ചെന്നും നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. എന്നാൽ ഇയാൾക്ക് മറ്റൊരു ഭാര്യയും മക്കളുമുണ്ടെന്ന് ഏറെ വൈകിയാണ് യുവതി അരിഞ്ഞത്.

ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ലഭിച്ച ശേഷമായിരുന്നു കമറുദ്ദീനുമായി യുവതി അടുപ്പത്തിലാകുന്നത്. ആദ്യ വിവാഹത്തില്‍ മൂന്ന് മക്കളുമുണ്ട്