ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ജിയോ

ഉപഭോക്താക്കള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന വൻ വാഗ്ദാനങ്ങളുമയായെത്തിയ ജിയോ പിന്നോക്കം വലിയുന്നു. ജനപ്രിയ പ്ലാനുകളുടെ തുക കുത്തനെ കൂട്ടിയതിനൊപ്പം കാലാവധി കുറയ്ക്കുകയും ചെയ്തു.

399 രൂപയുടെ ധന്‍ ധനാ ധന്‍ പദ്ധതിയുടെ ഏറ്റവും പുതിയ നിരക്ക് 459 രൂപയാക്കി മാറ്റി. പദ്ധതി കാലാവധി 70 ദിവസമായി ചുരുക്കുകയും ചെയ്തു. പദ്ധതി പ്രകാരം
പ്രതിദിനം ഒരു ജി.ബി ഡാറ്റ വീതം 84 ദിവസം ഉപയോഗിക്കാം. പക്ഷെ ഇതേ പദ്ധതി എയർടെൽ കൊണ്ടുവരികയും ചെയ്തു.

സൗജന്യ കോള്‍, എസ്എംഎസ് എന്നിവയും ഇതോടൊപ്പം ലഭിക്കും. ഒക്ടോബര്‍ 19 മുതല്‍ പുതിയ വരിക്കാര്‍ക്കും നിലവിലുള്ള വരിക്കാര്‍ക്കും ഈ പദ്ധതിയില്‍ ചേരാം.

509 രൂപയുടെ പദ്ധതി കാലാവധി 56 ദിവസത്തില്‍നിന്ന് 49 ദിവസമാക്കി വെട്ടിച്ചുരുക്കിയിട്ടുണ്ട്. 90 ദിവസം കാലാവധിയുണ്ടായിരുന്ന 999 രൂപ പ്ലാനിന്‍റെ ഡാറ്റ സൗജന്യം 90 ജി ബിയില്‍നിന്ന് 60 ജി.ബിയായി വെട്ടിച്ചുരുക്കി.

1,999 രൂപയുടെ പദ്ധതിക്ക് 125 ജി.ബിയും 120 ദിവസം കാലാവധിയുമാക്കിയപ്പോൾ 4,999 രൂപയുടെ കാലാവധി
210 ദിവസം കാലാവധിയാക്കി. പദ്ധതിക്ക് 350 ജി.ബിയുമാണ് ഉപയോഗിക്കാന്‍ കഴിയുക. മുമ്പ് ഇത് യഥാക്രമം 155 ജി.ബി, 380 ജി.ബി എന്നിങ്ങനെയായിരുന്നു.

പക്ഷെ 149 രൂപ പദ്ധതിയുടെ ഡാറ്റാ സൗജന്യം 2 ജി ബിയില്‍ നിന്ന് 4 ജിബിയായി വർദ്ധിപ്പിച്ചു. 28 ദിവസത്തെ കാലാവധിക്കും മറ്റ് സൗജന്യങ്ങള്‍ക്കും യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ജിയോയുടെ ഈ മാറ്റത്തിനനുസരിച്ചു മറ്റു കമ്പനികളുടെ പദ്ധതികളും മാറ്റം വരുത്തിയിട്ടുണ്ട്.