ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എംഡിയായി രാജമാണിക്യം

മുന്‍ കെഎസ്ആര്‍ടിസി മാനേജിങ്ങ് ഡയറക്ടർ എം.ജി. രാജമാണിക്യത്തെ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിൻറെ എംഡിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഡിജിപി എ. ഹേമചന്ദ്രനെ കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ച സാഹചര്യത്തിലാണ് രാജ്യമാണിക്യത്തെ പുതിയ പദവിയിലേക്ക് നിയമിച്ചത്.

നഷ്ടത്തിലായ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താൻ നൂതനമാർഗ്ഗങ്ങൾ സ്വീകരിച്ചുകൊണ്ട് രാജമാണിക്യം നടത്തിയ പ്രവർത്തനങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഷെഡ്യൂൾ പുനഃക്രമീകരണം, ജീവനക്കാരുടെ സമയക്രമീകരണം തുടങ്ങിയ ഒട്ടേറെ പരിഷ്കാരങ്ങളാണ് കൊണ്ട് വന്നത്.