ഷിയാ പള്ളിക്ക് നേരെ ചാവേർ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു

കാബൂൾ: കാബൂളിൽ ഷിയാ പള്ളിക്ക് നേരെയുണ്ടായ ചാവേറാക്രമണത്തിൽ 30 പേർ മരണപ്പെട്ടു. അഫ്ഗാനിൽ സ്ഥിതി ചെയ്യുന്ന ഗോര്‍ പ്രവിശ്യയിലെ ഇമാം സമാന്‍ പള്ളിക്കെതിയരെയാണ് ചാവേറുകൾ ആക്രമണം നടത്തിയത്.

സ്‌ഫോടനത്തെ തുടർന്ന് പള്ളിക്കും സമീപ സ്ഥാപനങ്ങൾക്കും നാശ നഷ്ടം സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാൽ നടയാത്രികനായെത്തിയ ആക്രമി പള്ളിക്ക് സമീപം എത്തിയപ്പോൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.