ദുബൈ എന്നും തന്റെ പ്രിയ നഗരം: സാനിയ മിർസ.

ദുബൈ: തനിക്ക് സ്നേഹവും പിന്തുണയും നൽകുന്ന ഒട്ടേറെ പേര്‍ ദുബൈയിൽ ഉള്ളതിനാലും തന്റെ ജീവിതത്തിലെ പല അനുസ്മരണീയ നിമിഷങ്ങളും സമ്മാനിച്ച പ്രിയപ്പെട്ട നഗരമെന്ന നിലയിലും ദുബൈയിൽ സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്നതോടൊപ്പം ഇവിടെ ‘ടെന്നീസ് അക്കാദമി’ സ്ഥാപിക്കാൻ പദ്ധതിയുള്ളതായും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. ദുബൈ കരാമയിൽ പുതുതായി ആരംഭിച്ച ‘കോസ്മോസ് സ്പോർട്സ്’ ഔട് ലറ്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയുടെ ടെന്നിസ് റാണി ദുബായിലെത്തിയത്. കാൽമുട്ടിന് ശസ്ത്രക്രിയ ആവശ്യമുള്ള ഘട്ടമായതിനാൽ അസുഖം ഭേദമായി കളിക്കളത്തിൽ തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണെന്നും സാനിയ കൂട്ടിച്ചേർത്തു.