പെണ്‍കുട്ടിക്ക് നേരെ പരാക്രമം; 41 കാരന് മുന്നു മാസം തടവുശിക്ഷ

ബായ്: ബർ ദുബായിലെ ഹൈപ്പർമാർക്കറ്റിൽ വെച്ച് ദുരുദ്ദേശത്തോടു കൂടി പെണ്‍കുട്ടിക്ക് നേരെ പരാക്രമം നടത്തിയ ഇന്ത്യന്‍ സെയില്‍സ്മാന് മുന്നു മാസം തടവുശിക്ഷ. പതിനാറു കാരിയായ ഇന്ത്യൻ പെൺകുട്ടിയെ മോശമായി സ്പർശിച്ച 41 കാരനായ ഇന്ത്യൻ പൗരനാണ് നിയമ നടപടികൾക്ക് വിധേയനായിരിക്കുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് സംഭവം. ഹൈപ്പർമാർക്കറ്റിൽ പർച്ചേസിങ്ങിനായി എത്തിയ പെണ്‍കുട്ടിയെ ഇയാൾ സ്പർശിക്കുകയും, അറിയാതെ പറ്റിപ്പോയതാണെന്ന മട്ടിൽ ക്ഷമ ചോദിക്കുകയും ചെയ്തു. വീണ്ടും പെൺകുട്ടിയുടെ പിറകിൽ കൂടി വന്ന ഇയാൾ പെൺകുട്ടിയുടെ രഹസ്യ ഭാഗം മനപ്പൂർവ്വം സ്പർശിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി ആദ്യം ശാന്തയായി ഇറങ്ങിപ്പോയെങ്കിലും ഇയാൾ പെൺകുട്ടിയെ നോക്കി ഒരു വഷള ചിരി ചിരിച്ചതോടെ പെൺകുട്ടി കുപിതയാവുകയായിരുന്നു. തിരിച്ച് വന്ന പെൺകുട്ടി സെയില്‍സ്മാനുമായി വഴക്കിട്ട ശേഷം പിതാവിനെ വിവരം അറിയിച്ചു.

തുടർന്ന് പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. മെയ് ആദ്യം ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കേസ് പരിഗണിക്കുകയും, ഇതിനെതിരെ സെയിൽസ്മാൻ നൽകിയ അപ്പീൽ ഉന്നത കോടതി തള്ളിക്കളയുകയുമായിരുന്നു.