ജല സംരക്ഷണത്തിനായി ‘ദുബായ് ടാപ്പ്’ പദ്ധതി

ദുബായ്: സുസ്ഥിര വികസന പദ്ധതിയില്‍ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിൽ പ്രഥമ സ്ഥാനം വഹിക്കുന്ന യു.എ.ഇയിൽ ‘ദുബായ് ടാപ്പ്’ എന്ന ജല സംരക്ഷണ പദ്ധതിയും ഇടം നേടിയിരിക്കുകയാണ്. ഈ പദ്ധതിയിലൂടെ വെള്ളം പാഴാക്കാതെ സംരക്ഷിയ്ക്കാനുള്ള വാട്ടര്‍ ടാപ്പുകള്‍ നിര്‍മിക്കാനൊരുങ്ങുകയാണ് ദുബായ് മുനിസിപ്പാലിറ്റി.

ആദ്യഘട്ടത്തിൽ ദുബായിലെ പള്ളികളിലാണ് ദുബായ് ടാപ്പ് പദ്ധതി നടപ്പിലാക്കുക. നിലവിലുള്ള പള്ളികളിലും, പുതുതായി പണിയുന്ന പള്ളികളിലും ഇത് സ്ഥാപിക്കുന്നതായിരിക്കും. ദുബായ് ടാപിന്റെ ഉപയോഗം വഴി 80 ശതമാനത്തോളം വെള്ളം പാഴാക്കാതെ സംരക്ഷിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായ് ടാപ്പിന്റെ ഉത്പാദനവുമായി സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി, ഹമദ് റഹ്മാ അല്‍ ഷംസി ജനറല്‍ ട്രേഡിങ് കോര്‍പറേഷനുമായി കരാര്‍ ഒപ്പു വെച്ചു.