ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഐക്യദാർഢ്യവുമായി കോസ്മോസ് സ്പോർട്സും.

  • ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഐക്യദാർഢ്യവുമായി വ്യായാമപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന കോ-ചെയര്‍മാന്‍ എ കെ ഫൈസലും കോസ്മോസ് സ്പോര്‍ട്സിലെ ജീവനക്കാരും.

    ദുബൈ:ആരോഗ്യ മേഖലയിലും കായിക ക്ഷമതയിലും ദുബൈയെ ലോകത്തെ മികച്ച നഗരമാക്കിമാറ്റുന്നതിന് ദുബൈ കിരീടാവകാശിയും ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ  റാഷിദ് അൽ മക്തും പ്രഖ്യാപിച്ച ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഐക്യദാർഢ്യവുമായി പ്രമുഖ സ്പോർട്സ് ഉപകരണങ്ങളുടെ വിതരണ സ്ഥാപനമായ കോസ്മോസ് സ്പോർട്സും സജീവമായി  രംഗത്ത്. കഴിഞ്ഞ ദിവസം ദുബൈ കറാമയിൽ ഉദ്ഘാടനം ചെയ്ത കോസ്മോസ്‌ ഷോറൂമിലെ ജീവനക്കാരും മനോജ്‌മെന്റുമാണ്‌ സ്ഥാപനത്തിൽ വെച്ച്  എല്ലാ ദിവസവും വ്യായാമപ്രവർത്തനങ്ങളിൽ പങ്കെടുത്തു ചലഞ്ചിന്‍റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്.

    ചലഞ്ചിന്‍റെ രണ്ടാം ദിവസമാണ്‌ കോസ്മോസ് സ്പോർട്സ് പ്രമുഖ ഇന്ത്യൻ ടെന്നീസ്‌ താരം സാനിയ മിർസ കറാമയിൽ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇന്ത്യയിലെ മികച്ച മൾട്ടി ബ്രാൻഡ് സ്പോർട്സ് ആൻഡ് ഫിറ്റ്നസ് ഷോറൂമുകളിൽ ഒന്നായ ഇവർ കറാമ പോസ്റ്റ്‌ ഓഫിസിന് എതിർ വശമാണ് പുതിയ ഷോറൂം തുറന്നിരിക്കുന്നത്. പെതുജനങ്ങള്‍ക്ക് ചലഞ്ചിന്‍റെ ഭാഗമാകാന്‍ വേണ്ടി പ്രമുഖ സ്പോർട്സ് ബ്രാൻഡുകൾ ഏറ്റവും മിതമായ വിലയിൽ ജനങ്ങളിലേക്ക് എത്തിച്ചും ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയുമായി വിപണന രംഗത്തും ഇവര്‍ സജീവമാണ്. യുഎഇ സ്വദേശികളേയും വിദേശികളേയും ഒരു പോലെ സന്തുഷ്ഠരാക്കുന്ന രീതിയിലാണ് അവരുടെ ഇഷ്ടബ്രാന്‍ടുകള്‍ കോസ്മോസ് സ്പോര്‍ട്സ് പരിചയപ്പെടുത്തുന്നതെണ് കോ -ചെയര്‍മാന്‍ എ. കെ ഫൈസല്‍ പറഞ്ഞു.