ഗുജറാത്തിൽ ബി.ജെ.പി ജയിച്ചാൽ അത് വോട്ടിങ് മെഷീന്റെ അത്ഭുതം കൊണ്ടായിരിക്കുമെന്ന് രാജ് താക്കറെ

താനെ: ഗുജറാത്തിൽ ബി.ജെ.പി ജയിച്ചാൽ അത് വോട്ടിങ് മെഷീന്റെ അത്ഭുതം കൊണ്ടായിരിക്കുമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനത്ത് പ്രസംഗിക്കുന്ന ചടങ്ങില്‍ നിന്നുപോലും ആളുകള്‍ കൂട്ടത്തോടെ ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും ഇതില്‍ നിന്നെല്ലാം ഇപ്പോഴത്തെ ബി.ജെ.പിയുടെ അവസ്ഥ വ്യക്തമാണെന്നും രാജ് താക്കറെ പറഞ്ഞു.

മോദിയുടെ പ്രഭാവം മങ്ങുകയാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണെന്നും പ്രഖ്യാപിച്ച് ശിവസേന എം.പി സഞ്ജയ് റാവത്തും നേരത്തെ രംഗത്തുവന്നിരുന്നു.
ഡിസംബര്‍ 9, 14 തിയതികളിലാണ് ഗുജറാത്ത് നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 18 നാണ് ഫലപ്രഖ്യാപനം