സാന്ത്വനം യുവജനോത്സവം-2017: ഇത്തവണ ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടിയും

യു.എ.ഇയിലെ സാമൂഹിക സാംസ്കാരിക സംഘടനയായ സാന്ത്വനം നടത്തുന്ന യുവജനോത്സവം ഈ വർഷം വ്യത്യസ്തമായ പരിപാടികളിലൂടെ ശ്രദ്ധേയമാകും .യു.എ.ഇയിലെ വിവിധ സ്കൂളുകളിൽ നിന്നായി ആയിരത്തോളം പ്രതിഭകൾ 7വേദികളികായി 27ഇനങ്ങളിൽ പെട്ട പരിപാടികളിലൂടെ മാറ്റുരയ്ക്കും.
യു.എ.ഇയിൽ ആദ്യമായി ഭിന്ന ശേഷിയുള്ള കുട്ടികളുടെ കലോൽസവം സാന്ത്വന യുവജനോത്സവനോടനുബന്ധിച്ച്‌ നടത്തുന്നതായിരിക്കും. കൂടാതെ, യുവ ചിത്രകാരൻ ശ്രീകുമാർ കാമിയൊയുടെ ചിത്രപ്രദർശനവും, എഴുത്തുകാരുടെയും പ്രസാധകരുടെയും സഹകരണത്തൊടെ പുസ്തക പ്രദർശനവും കലോൽസവത്തോടനുബന്ധിച്ച്‌ നടക്കും. പത്രസമ്മേളനത്തിൽ സാന്ത്വനം ഭാരവാഹികളായ റജി കെ.പാപ്പച്ചൻ, റജി ജോർജ്ജ്‌,ബിനു മാത്യൂ, മാത്യൂ വർഗ്ഗീസ്‌, റജി ഗ്രീൻലാൻഡ്‌ എന്നിവർ പങ്കെടുത്തു.