പ്രവാസി വ്യവസായികൾക്ക് പുത്തനുണർവേകി ദുബായ് കെ.എം.സി.സി.യുടെ സാമ്പത്തികാസൂത്രണ സെമിനാർ

ദുബായ്: ദുബായ് കെ.എം.സി.സി. ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബായിൽ സംഘടിപ്പിച്ച സാമ്പത്തികാസൂത്രണ സെമിനാറും വാറ്റ് (VAT) ബോധവൽക്കരണവും ദുബായിലെ പ്രവാസികളായ വ്യവസായികൾക്ക് വളരെ ഉപകാരപ്രദവും ക്‌ളാസ്സിന്റെ മികവ് കൊണ്ടും അവതരണം കൊണ്ടും നവ്യാനുഭവവുമായി. ചെറുകിട കച്ചവടക്കാർക്കും മാനേജ്‌മെന്റ് പ്രൊഫഷണലുകൾക്കുമായി ദുബായ് ദേരയിലെ ലാൻഡ്മാർക്ക് ഹോട്ടലിൽ സംഘടിപ്പിച്ച സെമിനാർ യു.എ.ഇ. കെ.എം.സി.സി.വൈസ് പ്രസിഡണ്ട് ഹുസ്സൈനാർ ഹാജി എടച്ചാക്കൈ ഉൽഘാടനം ചെയ്തു. കാസർകോട് ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നിൽ മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് ടി.കെ.മുനീർ ബന്താട് അധ്യക്ഷത വഹിച്ചു. എമിറേറ്റ്‌സ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഗ്രൂപ്പ് സി.ഇ.ഒ. സി.എ.മനു നായർ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി റഫീഖ് മാങ്ങാട് സ്വാഗതവും ട്രഷറർ ഫൈസൽ പൊവ്വൽ നന്ദിയും പറഞ്ഞു.

2018 ജനുവരി മുതൽ യു.എ.ഇ.യിൽ നടപ്പിലാക്കുന്ന മൂല്യ വർധിത നികുതി (വാറ്റ്) യുമായി ബന്ധപ്പെട്ട കാര്യങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. പുതിയ നികുതി നടപ്പിലാക്കുമ്പോൾ രാജ്യത്തിന്റെ സമ്പദ്ഘടനയിലുണ്ടാകുന്ന പുരോഗതിയും കച്ചവടക്കാരും വ്യവസായികളും ഇതുമായി ബന്ധപ്പെട്ട് അക്കൗണ്ട്സ് അടക്കമുള്ള കാര്യങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളും വിശദമായി പ്രതിപാദിക്കപ്പെട്ടു. ഹക്കീം കുന്നിലിനുള്ള ഉപഹാരം സി.എ. മനു നായർ കൈമാറി.

ദുബായ് കെ.എം.സി.സി. പ്രസിഡണ്ട് അൻവർ നഹ, വൈസ് പ്രസിഡണ്ട് എം.എ.മുഹമ്മദ് കുഞ്ഞി, ഹസൈനാർ തോട്ടുംഭാഗം, സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കർ, കാസർകോട് ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, ജനറൽ സെക്രട്ടറി അബ്ദുള്ള ആറങ്ങാടി , ട്രഷറർ മുനീർ പി.ചെർക്കളം, സിദീഖ് പള്ളിപ്പുഴ, ടി.ആർ. ഹനീഫ്, സി.എച്ച്.നൂറുദ്ദീൻ, ഹുസ്സൈനാർ ബീജന്തടുക്കം, ഇസ്മായിൽ നാലാം വാതുക്കൽ, റഷീദ് ഹാജി കല്ലിങ്കാൽ, യൂസുഫ് മുക്കൂട്, അയൂബ് ഉറുമി, ഫൈസൽ പട്ടേൽ, നൗഷാദ് കന്യപ്പാടി, അഷ്‌റഫ് ബോസ്, മുഹമ്മദ് മാങ്ങാട്, ഫവാസ് പൂച്ചക്കാട്, ഒ.എം.അബ്ദുള്ള ഗുരുക്കൾ, നൗഫൽ മാങ്ങാടൻ, ഹമീദ് പൊവ്വൽ, സി.എ.ബഷീർ, ഹാഷിം വെസ്റ്റ്, ഖാലിദ് മല്ലം, ഹക്കീർ ചെരുമ്പ തുടങ്ങിയവര്‍ സംബന്ധിച്ചു .
മാസ്റ്റർ മുഹമ്മദ് സഹദ് ഖിറാഅത്ത് പാരായണം ചെയ്തു.