വ്യാജ രജിസ്ട്രേഷൻ; സുരേഷ് ഗോപിയും കുടുങ്ങും

കൊച്ചി: നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി വ്യാജ മേൽവിലാസത്തിൽ വണ്ടി രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. സുരേഷ് ഗോപിയുടെ ആഡംബര കാറായ PY 01 BA 999 നമ്പർ ഓഡി ക്യൂ സെവന്‍ ആണ് പോണ്ടിച്ചേരിയിൽ വ്യാജ വിലാസം ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് കേരളത്തിൽ ഓടിക്കുന്നത്. ഈ കാർ കേരളത്തിൽ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ 15 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടിവരുമെന്നതിനാലാണ് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് വിലയിരുത്തൽ. പുതുച്ചേരിയില്‍ വാഹനം രജിസ്ട്രേഷന് ഒന്നരലക്ഷം രൂപ മാത്രമേ നികുതി അടയ്ക്കേണ്ടി വരികയുള്ളൂ.

സുരേഷ് ഗോപി, 3 സി.എ കാര്‍ത്തിക അപ്പാര്‍ട്ട്മെന്റ്സ്, പുതുപ്പേട്ടൈ, പുതുച്ചേരി എന്ന വിലാസത്തിലാണ് അദ്ദേഹം വാഹനം രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ഇതിന് മുമ്പ് അമലാ പോളും, ഫഹദ് ഫാസിലും വ്യാജ വിലാസത്തിൽ വാഹന രജിസ്‌ട്രേഷൻ നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ തട്ടിപ്പും വെളിച്ചത്ത് നവന്നിരിക്കുന്നത്. വാടകയ്ക്ക് താമസിച്ചുവെന്ന വ്യാജ വിലാസത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.