ട്വന്റി 20 ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ ജയം കൈവരിച്ച് ഇന്ത്യ

ഡൽഹി: ട്വന്റി 20 ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ 53 റണ്‍സിന്റെ ജയം കൈവരിച്ച് ഇന്ത്യ. ഡൽഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇന്ത്യ ഉയർത്തിയ 203 റൺസ് പിന്തുടർന്ന കിവീസ് 8 വിക്കറ്റ് നഷ്ടത്തിൽ 149 റണ്‍സായിരുന്നു നേടിയത്. ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന വെറ്ററന്‍ ബൗളര്‍ ആശിഷ് നെഹ്റയ്‌ക്ക് വിജയത്തോടെയുള്ള യാത്രയയപ്പ് നൽകാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഇന്ത്യ. മുമ്പ് ആറ് പ്രാവശ്യം കിവീസിനൊപ്പം മത്സരിച്ചുവെങ്കിലും ഇന്ത്യയ്ക്ക് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ജയത്തോടെ മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തിയിരിക്കുകയാണ്.