‘ഡിലീറ്റ് ഫോര്‍ എവരി വണ്‍’ സൗകര്യം യു.എ.ഇയിലും

ദുബായ്: അബദ്ധത്തിൽ അയച്ച് പോകുന്ന സന്ദേശങ്ങൾ ഉടൻ മായ്ച്ച് കളയാനായി വാട്‌സാപ്പ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നു. ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന പുതിയ സംവിധാനം യു.എ.ഇ.യിലും ലഭ്യമാണ്. ഈ സൗകര്യം വാട്‌സ് ആപ്പിന്റെ പുതിയ വെർഷനുകളിലാണ് ഉള്ളത്.

സന്ദേശം അയക്കുന്ന ആളും അതുപോലെ തന്നെ സന്ദേശം ലഭിക്കുന്നയാളും പുതിയ വെര്‍ഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാത്രമേ ഇത്തരത്തിൽ ഡിലീറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ. മാത്രമല്ല ഇതിന് നിശ്ചിത സമയ പരിധിയും ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദേശം അയച്ച് കഴിഞ്ഞ് ഏഴ് മിനിറ്റിനുള്ളില്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്.

ഡിലീറ്റ് ചെയ്യേണ്ട സന്ദേശം അമർത്തിപ്പിടിക്കുമ്പോൾ മെനുവില്‍നിന്ന് ഡിലീറ്റ് ഓപ്ഷൻ പ്രത്യക്ഷപ്പെടും. അതിനുശേഷം ‘ഡിലീറ്റ് ഫോര്‍ എവരി വണ്‍’ എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. ഇതോടെ സന്ദേശം മായ്ച്ചതായി അറിയിപ്പ് ലഭിക്കും. ഈ സൗകര്യം വ്യക്തികള്‍ക്കും, ഗ്രൂപ്പുകള്‍ക്കും അയക്കുന്ന സന്ദേശങ്ങള്‍ മായ്ച്ച് കളയാനും ഉപയോഗിക്കാവുന്നതാണ്.