പീഡന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു : പ്ലസ്‌ ടു വിദ്യാർത്ഥിക്കെതിരെ കേസ്

കൊല്ലം : പീഡന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനെത്തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദ്യാർത്ഥിനിയെ പ്ലസ്‌ ടു വിദ്യാർഥി പീഡിപ്പിക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പ്ലസ്‌ ടു വിദ്യാർഥി തന്നെയാണ് ഇത് ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതും. വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജുവനൈൽ ആക്ട് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

സ്കൂൾ അധികൃതർ ഇടപെട്ട് പ്രശ്നം ഒത്തു തീർപ്പാക്കിയതോടെ വിദ്യാർഥി വീണ്ടും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിക്കു വഴങ്ങാതിരുന്നതിനെ തുടർന്നാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ രക്ഷിതാക്കൾ സ്കൂളിനെതിരെ ആരോപണവുമായി രംഗത്തെത്തി.
സംഭവം കൂടുതൽ വഷളായതിൽ‌ സ്കൂൾ അധികൃതർക്കും പങ്കുണ്ടെന്നു രക്ഷിതാക്കൾ ആരോപിച്ചു. കാര്യമറിഞ്ഞിട്ടും സ്കൂൾ അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കാഞ്ഞതാണ് ദ്യശ്യം വൈറലാകാൻ കാരണമെന്ന് രക്ഷിതാക്കൾ പറഞ്ഞു.