കനത്ത പ്രളയം : ചെന്നൈ നഗരം വെള്ളത്തിനടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് ചെന്നൈ നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. എം.ജി.ആര്‍ നഗര്‍, മടിപ്പാക്കം, ആവടി, മടിച്ചൂര്‍, ഒട്ടേരി തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ചെന്നൈയിൽ അടുത്ത ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. ഇത് നഗരവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഇപ്പോൾ തന്നെ ഏതാണ്ട് ഇരുപതിനായിരത്തോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. 2015ല്‍ ചെന്നൈ നഗരത്തിലുണ്ടായ പ്രളയവും കനത്ത നാശനഷ്ടങ്ങളും വീണ്ടും ആവര്‍ത്തിക്കുമോയെന്ന ആശങ്കയിലാണ് നഗരവാസികള്‍.

വ്യാഴാഴ്ച ചെന്നൈയിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന സഹോദരികളായ രണ്ടു പെണ്‍കുട്ടികള്‍ വൈദ്യുതാഘാതമേറ്റു മരിച്ചിരുന്നു.