മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി കാന്തപുരം ആശുപത്രി വിട്ടു

കാരന്തൂര്‍: പതിവു മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി കാന്തപുരം ആശുപത്രി വിട്ടു. കഫക്കെട്ട് കൂടിയതിനാലാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാറെ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം സൈനസുകളിലെ കഫം നീക്കം ചെയ്തു.
തുടര്‍ച്ചയായ ദീര്‍ഘയാത്രകള്‍ കാരണമാണ് കഫക്കെട്ട് കൂടിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പതിവുപരിപാടികളില്‍ മാറ്റമില്ലെന്ന് ഓഫീസ് സെക്രട്ടറി അക്ബര്‍ ബാദുഷ സഖാഫി അറിയിച്ചിട്ടുണ്ട്.