ടെക്സാസിലെ ദേവാലയത്തിൽ വെടിവെയ്പ്പ് : ഇരുപത്തിയാറുപേർ കൊല്ലപ്പെട്ടു

Investigators work at the scene of a mass shooting at the First Baptist Church in Sutherland Springs, Texas, on Sunday Nov. 5, 2017. A man opened fire inside of the church in the small South Texas community on Sunday, killing more than 20 people.(Jay Janner/Austin American-Statesman via AP)/Austin American-Statesman via AP)

ടെക്‌സാസ് : അമേരിക്കയിലെ ടെക്സാസിലെ പള്ളിയിലുണ്ടായ വെടിവെയ്പ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും ഗര്‍ഭിണിയും കുട്ടികളും അടക്കമുള്ള 27 പേരാണ് കൊല്ലപ്പെട്ടത്. വെടിവെയ്പ്പിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവില്‍ ചിലരുടെ നില അതീവഗുരുതരമാണ്.
സതര്‍ലാന്‍ഡ് സ്പ്രിംഗ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ഞായറാഴ്ച പ്രാദേശിക സമയം 11.30 നാണ് വെടിവെയ്പുണ്ടായത്. പള്ളിയില്‍ ഞായറാഴ്ച പ്രാർത്ഥന നടന്നുകൊണ്ടിരിക്കെയായിരുന്നു ആക്രമണമുണ്ടായത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവാവാണ് ആക്രമണം നടത്തിയത്. പള്ളിയിലേക്ക് നടന്നു കയറിയ ഇയാള്‍ ആളുകള്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. ഡെവിന്‍ പി കെല്ല എന്ന 26 കാരനാണ് ഇതെന്ന് പിന്നീട് പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.