വിദ്യാർത്ഥിനിയുടെ ലൈംഗീക ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവം : പൊലീസ് ഭീഷണിപ്പെടുത്തുന്നതായി പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി

കൊല്ലം: കൊല്ലത്ത് വിദ്യാര്‍ത്ഥിനിയെ ലൈംഗീകമായി പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പൊലിസ് തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി വിദ്യാർത്ഥിനിയുടെ കുടുംബത്തിന്റെ പരാതി.

പരാതിയില്‍ നിന്നും പിന്മാറണമെന്നും ഇല്ലെങ്കില്‍ ഇനിയും ദൃശ്യങ്ങള്‍ പുറത്തുവരുമെന്നാണ് എസ്.ഐ ഭീഷണിപ്പെടുത്തിയത്. തങ്ങളെ പ്രതികളാക്കുന്ന തരത്തില്‍ ആണ് പൊലിസ് പെരുമാറുന്നതെന്നും മറ്റുള്ളവരുടെ മുന്നില്‍ വച്ച് അപമാനിച്ചതായും സംഭവത്തിനിരയായ പെണ്‍കുട്ടി പറഞ്ഞു.

പീഡന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനെത്തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൊല്ലം സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പ്ലസ്‌ ടു വിദ്യാർഥി പീഡിപ്പിക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പ്ലസ്‌ ടു വിദ്യാർഥി തന്നെയാണ് ഇത് ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതും.

സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ രക്ഷിതാക്കൾ സ്കൂളിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു .