ഷാർജ പുസ്തക മേളയിൽ ‘ബോളിവുഡ് ഡ്രീം ഗേള്‍ ഹേമ മാലിനി’; തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുന്നു

ഷാർജ: യുവാക്കൾക്ക് എന്നും ഹരമായിരുന്ന, ഹേമ മാലിനി തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുന്നു. ‘ബോളിവുഡ് ഡ്രീം ഗേള്‍’ എന്നറിയപ്പെടുന്ന താരം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ‘ബിയോണ്ട് ദി ഡ്രീം ഗേള്‍’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു.

എപ്പോഴും ഊര്‍ജസ്വലയായി ഇരിക്കുന്നതാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് ബോളിവുഡ് ഡ്രീം ഗേള്‍ ഹേമമാലിനി പറഞ്ഞു. എന്നും ഊർജ്ജസ്വലയായിരിക്കണമെങ്കിൽ മനസ്സ് നന്നാവണം, മനസ്സ് നന്നാവണമെങ്കിൽ നല്ലതു മാത്രം വായിക്കുകയും ചിന്തിക്കുകയും വേണം- ഹേമ മാലിനി കൂട്ടിച്ചേർത്തു. കൂടാതെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്കും ഹേമ മാലിനി മറുപാടി നൽകാനും മടിച്ചില്ല.