ഇന്ന് സത്യം തെളിയുന്ന ദിവസം, റിപ്പോർട്ടിൽ എല്ലാം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സരിത

തിരുവനന്തപുരം: ഇന്ന് സത്യം തെളിയുന്ന ദിവസമാണെന്ന് സോളാർ കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ പറഞ്ഞു. സോളാര്‍ കമ്മിഷന് തെളിവുകളെല്ലാം കൈമാറിയിരുന്നു. സര്‍ക്കാര്‍ ഈ അന്വേഷണത്തില്‍ നിന്ന് പിന്നോട്ടു പോയതായി കരുതുന്നില്ലെന്നും, സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ എല്ലാം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സരിത പറഞ്ഞു. റിപ്പോര്‍ട്ടു പുറത്തു വന്നതിനു ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും സരിത വ്യക്തമാക്കി.

അതേ സമയം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സഭയുടെ മേശപ്പുറത്ത് വെച്ചു. റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടും ഇതിനൊപ്പം വെച്ചിട്ടുണ്ട്.