ഹോട്ടൽഭക്ഷണ വിലയിൽ ജി.എസ്.ടി കുറയ്ക്കാൻ തീരുമാനം

ന്യൂ ഡൽഹി: ഹോട്ടൽഭക്ഷണ വിലയിൽ ജി.എസ്.ടി കുറയ്ക്കാൻ തീരുമാനം. ഹോട്ടലുകളിലെ ഭക്ഷണത്തിൽ ജി.എസ്.ടി അഞ്ച് ശതമാനം കുറയ്ക്കനാണ് തീരുമാനം. ഇത് മൂലം ഫെെവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഒഴികെ എല്ലാ ഹോട്ടലിലും ഇനി ഒരേ നികുതി ആയിരിക്കും.

നേരത്തെ എ.സി റെസ്റ്റോറന്റുകളിൽ 18 ശതമാനവും നോണ്‍ എ.സി റസ്റ്ററന്റുകളില്‍ 12 ശതമാനവുമായിരുന്നു നികുതി ഏർപ്പെടുത്തിയിരുന്നത്. ജി.എസ്.ടിയിൽ ഭേദഗതി വരുത്തുന്നതോടെ ഹോട്ടലുകളിലെ ഭക്ഷണ വിലയിൽ കുറവ് വരും. അതേസമയം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ജി.എസ്.ടി 28ശതമാനമായി തുടരുന്നതായിരിക്കും.