വ്യത്യസ്തങ്ങളായ രുചിഭേദങ്ങൾ പകർന്നുകൊണ്ട് ‘കോലം’ ഗ്രൂപ്പ് കൂടുതൽ പുതുമകളോടെ.

ദുബൈ: ഭക്ഷ്യ വിപണന മേഖലയിൽ പ്രശസ്തരായ ‘കോലം ഗ്രൂപ്പ്’ തങ്ങളുടെ റസ്റ്ററന്‍റുകളും കാറ്ററിങ് വിഭാഗവും സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ടു റി ബ്രാന്‍ഡ് ചെയ്യുന്നു. ഈ മാസം 12 (ഞായറാഴ്ച) രാത്രി ഒന്‍പതിന് ഷാര്‍ജ മൊബൈല്‍ റൗണ്ടെബൗട്ടിനടുത്തെ കോലം റസ്റ്ററന്‍റില്‍ പ്രശസ്ത സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ തങ്ങളുടെ പരിഷ്കരിച്ച പുതിയ ലോഗോ പ്രകാശനം ചെയ്യും. നിലവിലുള്ള നാല് ശാഖകളാണ് പുതിയ പേരിലും രൂപത്തിലും കോലം ഗ്രൂപ്പിന്‍റെ കീഴില്‍ വരുന്നത്. 100 സീറ്റുകളില്‍ കുറയാതെയുള്ള  പുതിയ റസ്റ്ററന്‍റുകള്‍ അജ്മാന്‍, ദുബായ്, എന്നിവിടങ്ങളിലായി കോലം ഗ്രൂപ്പ് പുതുതായി ആരംഭിക്കും എന്ന് കോലം ഗ്രൂപ്പ്  മാനേജിങ് ഡയറക്ടര്‍ സതീഷ് മോഹന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ കഴിഞ്ഞ 23 വര്‍ഷമായി യുഎഇയിലെ റസ്റ്ററന്‍റ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന കോലം ഗ്രൂപ്പ് വളര്‍ച്ചയുടെ പുതിയ പടവുകള്‍ കയറാൻ തയ്യാറെടുക്കുകയാണെന്ന് പ്രധാന പാര്‍ട്ണര്‍ മൃണാല്‍ ദാസ് വെങ്കലത്ത് കൂട്ടിച്ചേർത്തു. 1984-ല്‍ ഷാര്‍ജയിൽ തുടക്കംകുറിച്ച കോലം റസ്റ്ററന്റ്  ഷാര്‍ജ മൊബൈല്‍ റൗണ്ടെബൗട്ടിലും അല്‍ നഹ്ദ പാര്‍ക്കിനടുത്തും പ്രവര്‍ത്തിച്ചുവരുന്നു.

പൂർണ്ണമായും കേരളത്തനിമ നിലനിർത്തിക്കൊണ്ടുള്ള പരന്പരാഗത വെജിറ്റേറിയന്‍ റസ്റ്ററന്‍റാണ് ‘അക്ഷയ ഭജന്‍’. ഷാര്‍ജ കിങ് ഫൈസല്‍ സ്ട്രീറ്റിലെ അല്‍ ഹബ്തൂര്‍ ടവറിലാണ് ഈ റസ്റ്ററന്‍റ് പ്രവര്‍ത്തിക്കുന്നത്. പ്രമുഖ ഇന്ത്യന്‍ റസ്റ്ററന്‍റായ ‘മസ്റ്റാര്‍ഡ്’ ഗര്‍ഹൂദിലെ ലെ മെറിഡിയന്‍ ഫെയര്‍വേയിലാണുള്ളത്. ‘കോലം കാറ്ററിങ്ങാ’ണ് മറ്റൊരു ശാഖ. ഓണം, വിഷു ആഘോഷങ്ങള്‍ക്ക് കോലം കാറ്ററിങ്ങിന്‍റെ സദ്യ പേരുകേട്ടതാണ്. പരന്പരാഗത, സമകാലിക രീതിയിലുള്ള ഭക്ഷണ വിഭവങ്ങള്‍ അണിനിരക്കുന്ന ‘സാള്‍ട്ട് മാംഗോ ട്രീ’യാണ് മറ്റൊന്ന്.