പൊലീസിലെ മൂന്നാം മുറയും അഴിമതിയും ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ല; പിണറായി വിജയന്‍

തിരുവനന്തപുരം: പൊലീസിലെ മൂന്നാം മുറയും അഴിമതിയും ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലുള്ള പ്രവണത കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും തിരുവനന്തപുരത്ത് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അദ്ദേഹം പറഞ്ഞു. കാര്യക്ഷമതയില്‍ മുന്നിലുള്ള കേരളാ പോലീസിലെ ചിലര്‍ അഴിമതിക്ക് വശമതരാകുന്നുണ്ട്. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയുണ്ടാക്കരുത്. സേനയില്‍ വനിതാ പ്രാതിനിധ്യം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.