ജനുവരി മുതൽ വൈദ്യുതിക്കും വെള്ളത്തിനും വാറ്റ് ഏർപ്പെടുത്തും

ദുബായ്: അടുത്ത വർഷം മുതൽ യു.എ.ഇ.യില്‍ വെള്ളത്തിനും വൈദ്യുതിക്കും അഞ്ച് ശതമാനം വാറ്റ് ഏർപ്പെടുത്തും. ഫെഡറല്‍ നികുതി അതോറിറ്റിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച എക്സിക്യുട്ടീവ് നിയമാവലിയിലൂടെയാണ് ഇത് വ്യക്തമാക്കിയത്. കൂടാതെ നികുതിയുടെ പരിധിയില്‍ വരുന്ന ഉത്പന്നങ്ങളെ കുറിച്ചും സേവനങ്ങളെക്കുറിച്ചും, നികുതി ബാധകമല്ലാത്ത ഉത്പന്നങ്ങളെ കുറിച്ചുമുള്ള വിവരങ്ങളും ഇതിൽ വ്യക്തമാക്കിയിരിക്കുന്നു.

വാറ്റിന്റെ വരവോടെ യു.എ.ഇയിലെ ജീവിത ചെലവിൽ വർദ്ധനവ് ഏർപ്പെടുമെന്നാണ് വിലയിരുത്തൽ. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, കാറുകള്‍, പെട്രോള്‍, ഡീസല്‍ എന്നിവ കൂടാതെ ഓണ്‍ലൈന്‍ വിപണിയിലും വാറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.