കോംഗോയില്‍ ട്രെയിൻ അപകടം; 34 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ട്രെയിൻ അപകടത്തെ തുടർന്ന് 34 പേര്‍ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലുവാലബ പ്രവിശ്യയിലെ ബൈയോവിയിലാണ് അപകടം. പാളം തെറ്റി ട്രെയിൻ മലയിടുക്കിലേക്ക് ഇടിച്ച്‌ കയറി തീപിടിക്കുകയായിരുന്നു. ലുബുംബാഷിയില്‍ ലുവേന പാതയില്‍ ഓടുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിനില്‍ തീപിടിക്കുന്ന വസ്തുക്കള്‍ ഉണ്ടായിരുന്നതിനാലാണ് അപകടം ഗുരുതരമാകാൻ കാരണമെന്നാണ് റിപ്പോര്‍ട്ട്.