തോമസ് ചാണ്ടിക്ക് പിറകെ എ കെ ശശീന്ദ്രനും ഇന്ന് നിർണായകം

കൊച്ചി: തോമസ് ചാണ്ടിയെപ്പോലെ മുൻ മന്ത്രി എ കെ ശശീന്ദ്രനും ഇന്ന് നിർണായക ദിവസം. ഹണി ട്രാപ്പിൽ കുടുങ്ങിയ എ കെ ശശീന്ദ്രനെതിരായ കേസ് റദ്ധാക്കണമെന്നാവശ്യയപ്പെട്ടുള്ള പരാതിക്കാരിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പരാതി കോടതിക്ക് പുറത്ത് രമ്യമായി പരിഹരിച്ചെന്നും ഇനിയും കോടതിയുടെ വിലപ്പെട്ട സമയം കേസിനായി ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നുമാണ് ഹ‍ര്‍ജിയില്‍ യുവതി ആവശ്യപ്പെട്ടിട്ടുള്ളത്.

തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുന്ന നടപടികള്‍ റദ്ദാക്കണമെന്നാണ് ആവശ്യം. അതേ സമയം ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് രാജി ഭീഷണി നേരിടുന്ന തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചിരുന്നു.