രാജിയില്ല : മന്ത്രി സഭാ യോഗത്തിൽ പങ്കെടുക്കുമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം : ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മന്ത്രി തോമസ് ചാണ്ടി ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. കോടതിയുടെ വിധി പകർപ്പ് കിട്ടിയതിന് ശേഷം മാത്രമേ രാജിയെക്കുറിച്ച് ആലോചിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. വിധി പകർപ്പ് പരിശോധിച്ച ശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതെ സമയം ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ തോമസ് ചാണ്ടി പങ്കെടുക്കുകയാണെങ്കിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ലെന്ന് സൂചനയുണ്ട്.