ഇരുപത്തിമൂന്നുവയസ്സുകാരനു കാമുകിയായിക്കൂടെ ? ഹര്‍ദിക്ക് പട്ടേല്‍

ധാര്‍മ്മിക പ്രശ്നം ഉയര്‍ത്തേണ്ടതില്ലെന്ന തരത്തില്‍ വിഷയത്തെ സമീപിക്കുന്ന ഹാര്‍ദിക് പട്ടേല്‍ അതേസമയം വീഡിയോയില്‍ ഉള്ളത് താനല്ലെന്നുള്ള നിലപാടാണ് ആവര്‍ത്തിച്ചു കൈക്കൊണ്ടത്. 23കാരന് കാമുകി ഉണ്ടാകുന്നതില്‍ എന്താണ് തെറ്റെന്നാണ് ഹാര്‍ദിക് പട്ടേല്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പറഞ്ഞത്.

‘വീഡിയോ മോര്‍ഫ് ചെയ്തതാണ്. എന്റെ പ്രതിശ്രുത വധുവുമൊത്തുള്ള;വീഡിയോയായിരുന്നു ഇതെങ്കില്‍ ഞാന്‍ ഏറ്റുപറഞ്ഞേനെ. എന്നാല്‍ ഞാനുമായി സാമ്യമുള്ള ആളെ ഉപയോഗിച്ച്; എടുത്ത വീഡിയോയാണ് ഇത്. ഫോറന്‍സിക് പരിശോധനയ്ക്കായി വിദേശത്തുള്ള സുഹൃത്തുക്കള്‍ക്ക് ഞാന്‍ വീഡിയോ അയച്ചപ്പോള്‍ അത് വ്യാജമാണെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്.എന്നാല്‍ ഞാന്‍ അധാര്‍മ്മികനാണെന്ന് ആവര്‍ത്തിക്കുന്നവരോട്; 23കാരന് കാമുകിമാര്‍ ഉണ്ടായിരിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ്എനിക്ക് ചോദിക്കാനുള്ളത്’.

വിവാഹതിനല്ലെങ്കിലും താനൊരു സന്യാസി അല്ലെന്ന് അടല്‍ബിഹാരി വാജ്‌പേയി തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. പോലീസ് സേന;ബിജെപി സര്‍ക്കാരിന്റെ കീഴിലായതു കൊണ്ടാണ് നിയമ നടപടിക്ക് ഒരുങ്ങാത്തതെന്നും ഹാര്‍ദിക് പട്ടേല്‍ അഭിപ്രായപ്പെട്ടു.