ബിലാലായി വീണ്ടും മമ്മൂട്ടി : ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നു

അമല്‍നീരദ് മമ്മൂട്ടിയെ നായകനാക്കി ചിത്രീകരിച്ച സൂപ്പർ ഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നു. ബിഗ് ബിക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ അമൽ നീരദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

പോറ്റമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് മുംബൈയില്‍ നിന്ന് നാട്ടിലെത്തുന്ന ബിലാലിന്റെ കഥയും അമ്മയുടെ കൊലപാതകത്തിന്റെ അന്വേഷണവുമാണ് ബിഗ് ബിയിലുള്ളത്. ബിലാലെന്ന കഥാപാത്രം മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ പ്രശസ്ത വേഷങ്ങളിലൊന്നാണ്. ആക്ഷന് പ്രധാന്യം നല്‍കി ചിത്രീകരിച്ച ബിഗ് ബി ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. 2007 ലാണ് ബിഗ് ബി പുറത്തിറങ്ങിയത്.