ഒമാനിൽ കാറിടിച്ച് മലയാളിയായ അഞ്ച് വയസുകാരൻ മരണപ്പെട്ടു

സലാല: ഒമാനിലെ സലാലയില്‍ കാറിടിച്ച് അഞ്ച് വയസുകാരൻ മരണപ്പെട്ടു . അല്‍ അമീന്‍ ട്രാവല്‍സില്‍ ജോലി ചെയ്യുന്ന എറണാകുളം പാറക്കടവ് സ്വദേശി ശുക്കൂറി​​െന്‍റ മകന്‍ അബ്​ദുല്‍ വദൂദ് ആണ് ​മരണപ്പെട്ടത്​. ബംഗാളി ഗല്ലിക്ക്സമീപം രാത്രിയായിരുന്നു അപകടം. ഏഷ്യന്‍ വംശജന്‍ ഓടിച്ച വാഹനം പുറത്ത് കളിച്ച്‌ കൊണ്ടിരിക്കവെയാണ് കുട്ടിയെ തട്ടിത്തെറുപ്പിച്ചത്.